Monday 11 June 2012

ആകാശവിസ്മയത്തിനു സാക്ഷ്യം വഹിക്കാൻ..


 കാഞ്ഞിരപ്പൊയിൽ: ജ്വലിച്ചു നിൽക്കുന്ന സൂര്യനു മുമ്പിലൂടെ ഒരു കറുത്ത പൊട്ടുപോലെ ശുക്രൻ കടന്നുപോകുന്ന അത്യപൂർവമായ ആകാശവിസ്മയത്തിനു സാക്ഷികളാകാൻ കാഞ്ഞിരപ്പൊയിൽ യു.പി.സ്കൂളിലെ കുരുന്നുകൾ ഒരുങ്ങി..സൂര്യബിംബത്തെ ശുക്രഗ്രഹം തരണം ചെയ്യുന്ന ‘ശുക്രസംതരണം‘ എന്ന ഈ പ്രതിഭാസം ജൂൺ ആറിനു കാലത്ത് നിരീക്ഷിക്കുന്നതിനാവശ്യമായ പരിശീലനവും ക്ലാസ്സും സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തലേദിവസം തന്നെ നടത്തി.യുറീക്ക മാസികയുടെ പത്രാധിപസമിതി അംഗം കൂടിയായ സ്കൂളധ്യാപകൻ പി.വി.വിനോദ്കുമാർ പരിശീലനത്തിനു നേത്യ് ത്വം നൽകി..സുരക്ഷിതമായി സൂര്യനെ നിരീക്ഷിക്കുന്നതിനാവശ്യമായ സൌര കണ്ണടകൾ അധ്യാപകരുടെ സഹായത്തോടെ മുഴുവൻ കുട്ടികളും നിർമ്മിച്ചു.സ്വയം നിർമ്മിച്ച കണ്ണടകൾ ഉപയോഗിച്ച് സൂര്യബിംബത്തെ നിരീക്ഷിക്കാനും കുട്ടികൾ പരിശീലിച്ചു.105 വർഷത്തിനു ശേഷം 2117 ഡിസമ്പർ മാസത്തിൽ മാത്രമേ ഇനിയൊരു ശുക്രസംതരണംനടക്കുകയുള്ളു എന്നതിനാൽ ഇന്നു ജീവിച്ചിരിക്കുന്നവർക്കാർക്കും അതുകാണാനുള്ള ഭാഗ്യം ഉണ്ടാകില്ല.അതിനാൽ ഏതു വിധേനയും ഇതു കാണണം എന്ന താൽ‌പ്പര്യം കുട്ടികളിലുണ്ടാക്കാൻ പരിശീലനത്തിലൂടെ സാധിച്ചു.സംതരണദിവസം രാവിലെ ഒമ്പതുമണിക്കുതന്നെ മുഴുവൻ കുട്ടികളും,അധ്യാപകരും സ്കൂളിൽ ഒത്തു ചേർന്ന് ആകാസവിസ്മയത്തിനു സാക്ഷ്യം വഹിക്കാൻ കാത്തു നിന്നുവെങ്കിലും മാനം തെളിഞ്ഞതേയില്ല...10 മണിയോടെ എല്ലാവരുംനിരാശയോടെ ക്ലാസ്സുകളിലേക്കു മടങ്ങി.



No comments:

Post a Comment