Sunday 21 October 2012

പൊതുതെരഞ്ഞെടുപ്പിന്റെ പ്രതീതിയുമായി ഒരു സ്കൂൾലീഡർ തെരഞ്ഞെടുപ്പ്..

പോളിംഗ് സാമഗ്രികൾ എറ്റുവാങ്ങുന്ന ഉദ്യോഗസ്ഥർ
ഇതാ..ഇങ്ങനെ സീലുവെക്കണം...
പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ ബൂത്തിലേക്ക്...
വോട്ടർമാരുടെ നിണ്ട ക്യൂ
മഷി മായ്ക്കരുതേ....
ലാസ്റ്റ് മിനുട്ട് ചെക്കിംഗ്....
മാർക്ഡ് കോപ്പി നോക്കി ഉറപ്പാക്കട്ടെ..
ഒരിജിനൽ ബാലറ്റുപേപ്പർ തന്നെ.
 ..ജനാധിപത്യ ഭരണസമ്പ്രദായത്തെക്കുറിച്ച് കുട്ടികൾക്ക് വ്യക്തമായ ധാരണകൾ നൽകുകയെന്ന ലക്ഷ്യത്തോടെ കാഞ്ഞിരപ്പൊയിൽ ഗവ:യു.പി.സ്കുളിൽ സംഘടിപ്പിച്ച സ്കൂൾലീഡർ തെരഞ്ഞെടുപ്പ് യതാർഥ പൊതുതെരഞ്ഞെടുപ്പിന്റെ പ്രതീതി ജനിപ്പിച്ചു.തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതുമുതൽ ഫലപ്രഖ്യാപനം വരെ എല്ലാ നടപടിക്രമങ്ങളും ചിട്ടയായി പാലിച്ചുകൊണ്ട് നടത്തിയ തെരഞ്ഞെടുപ്പ് കുട്ടികൾക്ക് പുത്തൻ അനുഭവമായി.ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും വോട്ടവകാശം നൽകിക്കൊണ്ട് സ്കൂൾലീഡറെ നേരിട്ടു തെരഞ്ഞെടുക്കുകയായിരുന്നു.കുട്ടികൾ തെന്നെയായിരുന്നു പോളിംഗ് ഉദ്യോഗസ്ഥരായി പ്രവർത്തിച്ചത്.അധ്യാപകനായ കെ.എൻ.സുരേഷ് ആയിരുന്നു തെരഞ്ഞെടുപ്പിനു ചുക്കാൻ പിടിച്ചത്.ബാലറ്റ്പേപ്പർ,സീൽ,ബാലറ്റ്ബോക്സ്..എന്നുവേണ്ട ഒരു യതാർഥ തെരഞ്ഞെടുപ്പിനുപയോഗിക്കുന്നഎല്ലാ സാമഗ്രികളും അതുപോലെ ഒരുക്കുവാനും,കുട്ടികൾക്കാവശ്യമായ പരിശീലനം നൽകാനും മാഷ് കാണിച്ച ജാഗ്രത മറ്റു അധ്യാപകരിൽ അസൂയ ജനിപ്പിക്കുന്നതായിരുന്നു....പോളിംഗിന്റെ വിവരങ്ങൾ തത്സമയം തന്നെ ക്ലാസ്സുമുറികളിലെക്ക് എത്തിക്കുന്നതിനായി പ്രത്യേക തെരഞ്ഞെടുപ്പുവാർത്ത സ്കൂൾ റേഡിയോ പ്രക്ഷേപണം ചെയ്തു.ഒടുവിൽ ഒരു തെരഞ്ഞെടുപ്പ് വാർത്താപത്രികയും പ്രസിദ്ധീകരിച്ചു..അഞ്ചു സ്ഥാനാർഥികൾ മത്സരിച്ചതെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 247 വോട്ടുകളിൽ 102വോട്ടുകൾ നേടിക്കൊണ്ട് ഏഴാംതരത്തിലെ ശ്രീരാജ് സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു.ഇതുവരെ നോമിനേറ്റഡ് ലീഡറായിരുന്ന ശ്രീരാജിന് ഇനി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ ലീഡറായി വിദ്യാലയത്തെ നയിക്കാം..വിപുലമായ മന്ത്രിസഭ രൂപീകരിച്ചുകൊണ്ട് സ്കൂൾ പാർലമെന്റ് പ്രവർത്തനം ചിട്ടയായി സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികളും അധ്യാപകരും.പുതിയ പാർലമെന്റ് ഒക്റ്റോബർ രണ്ടിനു നിലവിൽവന്നു.ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ ഒരൊ ഡിവിഷനിലെയും അഞ്ചു വിതം സ്ക്വാഡുലീഡർമാരും,10 ക്ലാസ്സ് ലീഡർമാരും,5 നോമിനാറ്റഡ് അംഗങ്ങളും ഉൾപ്പെടെ 65 അംഗ പാർലമെന്റാണു രൂപീകരിച്ചിട്ടുള്ളത്.പ്രധാന മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രിരാജ് തന്റെ മന്ത്രിസഭാംഗങ്ങളുടെ പേരുവിവരം ഒക്ടോബർ രണ്ടിനുതന്നെ പ്രഖ്യാപിച്ചു.സംസ്കാരം,കായികം,ഭക്ഷ്യം,ആഭ്യന്തരം,ക്യ് ഷി,പരിസ്ഥിതി വകുപ്പുകൾ മന്ത്രിമാർക്കു വീതിച്ചു നൽകി.മറ്റു വകുപ്പുകൾ പ്രധാനമന്ത്രി തന്നെ കൈകാര്യം ചെയ്യും.പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീരാജ് പാർലമെന്റിന്റെ സമ്പൂർണ്ണ സമ്മേളനം നവംബർ 14നു ചേരുമെന്ന് അറിയിച്ചു.തെരഞ്ഞെടുപ്പ് വാർത്തകൾ വായിക്കുന്നത്....

വോട്ടെണ്ണൽ ആരംഭിക്കുന്നു...
ബാലറ്റ് ബോക്സ് തുറക്കുന്നതും കാത്ത് സ്ഥാനാർഥികൾ....

വോട്ടെണ്ണൽ പുരോഗമിക്കുന്നു..


വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ തടിച്ചു കൂടിയിരിക്കുന്ന ജനങ്ങൾ

ആകാംക്ഷാപൂർവം സ്ഥാനാർഥികൾ..

ഇതാ...റിസൽട്ട് റെഡിയാവുന്നു..

തെരഞ്ഞെടുപ്പ് ബുള്ളറ്റിൻ പ്രകാശനം..

വിജയിച്ചേ..വിജയിച്ചേ....

വിജയിയെയും എടുത്തുകൊണ്ട് ആഹ്ലാദപ്രകടനം

പാർലമെന്റ് അംഗങ്ങൾ ഹാജർ പുസ്തകത്തിൽ ഒപ്പുരെഖപ്പെടുത്തുന്നു..

പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീരാജ്

ശ്രീരാജ് സത്യപ്രതിജ്ഞ ചെറ്യ്ത് അധികാരമേൽക്കുന്നു..

തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രമായി...

.......സ്ഥാനാർഥികളുടെ പോസ്റ്റർ


Saturday 1 September 2012

ആഗസ്തിന്റെ സന്ദേശം-സമത്വം,സ്വാതന്ത്ര്യം,സമാധാനം...

മാനവരെല്ലാം ഒന്നുപോലെ കഴിഞ്ഞിരുന്ന സമത്വസുന്ദരമായ ഒരു കാലത്തിന്റെ ഒർമ്മപ്പെടുത്തലുകളുമായി ഇക്കുറി ഒണം എത്തിയത് ആഗസ്ത് മാസത്തിൽ..

മാവേലിയുടെ നാടുചുറ്റൽ
         ..കോളനിവാഴ്ചയിൽ നിന്നും മോചനം നേടി സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകത്തിലേക്ക് ഭാരതം ചെന്നത്തിയതിന്റെ അറുപത്തിയഞ്ചാം വാർഷികം -ആഗ്സ്ത്15-സ്വാതന്ത്ര്യ സമരപ്പോരാട്ടങ്ങളിലേക്കു തിരിഞ്ഞു നോക്കാനും,പോരാളികളെ അനുസ്മരിക്കാനും ഒരിക്കൽക്കൂടി അവസരം നൽകി.
ഹിരോഷിമ-നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി ഒരുക്കിയ ശാന്തിസ്തൂപത്തിൽ കുട്ടികൾ മെഴുകുതിരികൾ തെളിയിക്കുന്നു.
ദേശഭക്തിഗാനാലാപനം
       ....ഹിരോഷിമയിലും നാഗസാക്കിയിലും,സമാനതകളില്ലാത്ത ദുരന്തം വാരി വിതറിയ-മനുഷ്യക്കുരുതി നടത്തിയ-അമേരിക്കൻ ഭീകരതയുടെ പൈശാചികത്വത്തെ തുറന്നുകാട്ടിക്കൊണ്ട് ആഗസ്ത്6,9..തിയ്യതികൾ വീണ്ടും എത്തിയപ്പോൾ യുദ്ധത്തിനെതിരെ സമാധാനത്തിന്റെ സന്ദേശവുമായി കുഞ്ഞുങ്ങളും രംഗത്തെത്തി....പാറപുസ്തകങ്ങൾപ്പുറം,തങ്ങൾക്കു പഠിക്കാൻ ഒരുപാടൊരുപാട് പാറങ്ങളുണ്ടെന്ന തിരിച്ചറിവുകൾ കുട്ടികൾക്കു നൽകിയാണ് ഈ ആഗസ്ത് മാസം കടന്നുപൊയത്.സ്വാതന്ത്ര്യത്തിന്റെയും,സമാധാനത്തിന്റെയും,സമത്വത്തിന്റെയും സന്ദേശം പുതുതലമുറയിലേക്ക് എത്തിക്കാൻ അനുയോജ്യമായ പ്രവർത്തനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ നടന്നത്.ആ കാഴ്ചകളിലേക്ക്...