Friday 8 June 2012

പുതിയ അധ്യയനവർഷത്തിന് മികച്ച തുടക്കം



അങ്ങനെ ഒരു വിദ്യാലയവർഷം കൂടി ആരംഭിച്ചിരിക്കുന്നു..ജൂൺ നാലിനു നടന്ന പ്രവേശനോത്സവം മികച്ചതാക്കി മാറ്റാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണ്...ദേശീയ ഗണിതശാസ്ത്രവർഷത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് സംഘടിപ്പിച്ച വിളംബരഘോഷയാത്ര കുട്ടികൾക്കും,അധ്യാപകർക്കും,നാട്ടുകാർക്കും പുതിയ അനുഭവമായി.സ്കൂൾ തുറക്കുന്നതിന് ഒരാഴ്ചമുമ്പ് മുഴുവൻ അധ്യാപകരുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ നടത്തിയ ശിൽ‌പ്പശാലയിൽ വെച്ച് ആവശ്യമായ മുന്നൊരുക്കങ്ങൾ ചെയ്തത് പ്രവേശനോത്സവത്തിന്റെ സംഘാടനം കുറ്റമറ്റതാക്കാൻ സഹായിച്ചു. ശ്രീനിവാസരാമാനുജന്റെ  വർണചിത്രം  ആലേഖനം ചെയ്ത ബാഡ്ജ് നൽകിയാണ് മുഴുവൻ കുട്ടികളെയും ക്ലാസധ്യാപകർ സ്വീകരിച്ചത്.കടലാസ് തൊപ്പിയണിഞ്ഞ്,അക്കങ്ങളുടെ കാട്ടൌട്ടുകളും കയ്യിലേന്തി,മുദ്രാഗീതങ്ങൾ ആലപിച്ച് ഘോഷയാത്രയിൽ അണിനിരന്ന കുട്ടികൾ കാഴ്ചക്കാർക്ക് കൌതുകമായി..ഘോഷയത്രയ്ക്കു കൊഴുപ്പേകാൻ സ്കൂളിലെ അധ്യാപകർ തന്നെ ചെണ്ടക്കാരായപ്പോൾ അതും വേറിട്ട കാഴ്ചയായി.രക്ഷിതാക്കളുടെ പകാളിത്തവും മികച്ചതായിരുന്നു.മടിക്കൈ ഗ്രാമപഞ്ചായത്തംഗം കെ.കമലം പ്രവേശനോത്സവം ഉൽഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എം.രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാലയ വികസനസമിതി ചെയർമാൻ പി.ആർ.ബാലക്യ് ഷ്ണൻ,സ്റ്റാഫ് സെക്രട്ടറി പി.വി. വിനോദ്കുമാർ എന്നിവർ ആശാംസാ പ്രസംഗം നടത്തി.പ്രധാനാധ്യാപകൻ കെ.നാരായണൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് നന്ദകുമാർ നന്ദിയും പറഞ്ഞു.ഹരിനാരായണൻ മാഷ് നയിച്ച കൂട്ടപ്പാട്ട് കുട്ടികൾക്കു ഹരം പകർന്നു.ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും ബാഗ്,കുട,സ്ലേറ്റ്,പെൻസിൽ,പുസ്തകം,ക്രയോൺസ് എന്നിവയെല്ലാം സ്പോൺസർഷിപ്പിലൂടെപി.ടി.എ സമാഹരിച്ചു നൽകിയിരുന്നു..ഉച്ചയ്ക്ക് പായസം കൂടിയായപ്പോൾ ഈ വർഷത്തെ പ്രവേശനോത്സവം  അക്ഷരാർഥത്തിൽ മധുരം നിറഞ്ഞതായി.








































.

3 comments:

  1. അറിവ് തേടിയെത്തിയ എല്ലാ കുരുന്നുകള്‍ക്കും, അവരുടെ അധ്യാപകര്‍ക്കും എന്റെ ആശംസകള്‍

    ReplyDelete
  2. ഇത് പുതിയ അനുഭവം തന്നെ.. എന്റെ സ്കൂളിന്റെ പുതിയ ചുവടു വെപ്പുകളും ..പഴയ തനിമയും .. ഏറെ സന്തോഷം മാഷേ.. :)

    ReplyDelete
    Replies
    1. മുകേഷിന്റെ സ്കൂളാണെന്നറിഞ്ഞതിൽ സന്തോഷം...ഈ വിദ്യാലയത്തെ കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്കും,മികവിലേക്കും നയിക്കാൻ എന്നും കൂടെ കാണുമല്ലോ..

      Delete