Tuesday 29 May 2012

കാഞ്ഞിരപ്പൊയിൽ ഒരുങ്ങുന്നു..

ഗവ:യു.പി.സ്കൂൾ,കാഞ്ഞിരപ്പൊയിൽ..കാസർഗോഡ് ജില്ലയിൽ  മടിക്കൈ ഗ്രാമപഞ്ചായത്തിലെ ഈ സർക്കാർ വിദ്യാലയം ഭൌതിക സാഹചര്യങ്ങളുടെ കാര്യത്തിൽ  പിന്നിലാണെങ്കിലും തനിമയാർന്ന പ്രവർത്തനങ്ങളാൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഗ്രാമീണ വിദ്യാലയമാണ്...പാവപ്പെട്ട കർഷകരുടെയും,കർഷകത്തൊഴിലാളികളുടെയും മക്കളാണ് ഇവിടുത്തെ ബഹുഭൂരിപക്ഷം കുട്ടികളും.പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൽ തൽ‌പ്പരരായ സമൂഹം കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ കാണിക്കുന്ന താൽ‌പ്പര്യമാണ് ഈ വിദ്യാലയത്തിന്റെ കരുത്ത്...മെച്ചപ്പെട്ട വിദ്യാഭ്യാസം കുട്ടികൾക്കു നൽകാൻ തങ്ങളാൽ കഴിവതെല്ലാം ചെയ്യാൻ സദാ സന്നദ്ധരാ‍യ ഒരു കൂട്ടം അധ്യാപകർ...ഈ കൂട്ടായ്മയിലൂടെ പുതിയ അധ്യയനവർഷത്തെ വരവേൽക്കാൻ കാഞ്ഞിരപ്പൊയിൽ ഒരുങ്ങുകയാണ്..മികവിന്റെ കേന്ദ്രങ്ങളായി കേരളത്തിലെ മുഴുവൻ പൊതു വിദ്യാലയങ്ങളും മാറുമ്പോൾ അവർക്കൊപ്പം നടക്കാൻ ഞങ്ങളും ഉണ്ടാകും,തീർച്ച.

12 comments:

  1. തീരവാണിയില്‍ നിന്നും കാഞ്ഞിരപ്പൊയില്‍ സ്കൂൾ..കാഴ്ചകൾ,കാഴ്ചപ്പാടുകൾ എന്ന ബ്ലോഗിലേക്ക് കാലെടുത്തു വച്ച മാമന് എല്ലാ വിധ ആശംസകളും നേരുന്നു .....

    ReplyDelete
  2. ആശംസകൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു..പോരേ?

    ReplyDelete
  3. Replies
    1. യു.പി.സ്കൂളിലേക്ക് പ്രധാനാധ്യാപകനായി ആദ്യമായി എത്തുകയാണ്...കൂടെ ഉണ്ടാകുമല്ലോ..നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു.

      Delete
  4. അറബി കടലിന്‍റെ തീരത്ത് നിന്നും കര്‍ഷക ഗ്രാമത്തിലേക്ക് ..


    മികച്ച വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ലഭിക്കട്ടെ

    മാഷിനും കുട്ടികള്‍ക്കും ആശംസകള്‍

    നിര്‍മാസ്, അബു ദാബി

    ReplyDelete
    Replies
    1. മുഹമ്മദ് നിർമാസിന്റെയും,ഔർ കാസർഗോഡിലെ മുഴുവൻ സ്നേഹിതരുടെയും സ്നേഹാശംസകളും,പിന്തുണയും,പ്രതികരണവും തുടർന്നും പ്രതീക്ഷിക്കുന്നു.

      Delete
  5. ആശംസകള്‍
    കൊടക്കാട് എവിടെ പോയി ?

    ReplyDelete
    Replies
    1. Thanks....Kodakkad-GLPS MAUKODE (CHITARIKAL SUB DISTRICT )

      Delete
  6. എല്ലാ വിധ ആശംസകളും...പുതിയ പ്രവര്‍ത്തന മികവുകള്‍ക്ക് നേതൃത്വപരമായ , സവിശേഷമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നു, .

    ReplyDelete
  7. HAPPY 2 WALK WITH U......

    ReplyDelete