ഞാൻ അഞ്ചാംതരം ബി ക്ലാസ്സിൽ മലയളം എടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഒന്നാം ക്ലാസ്സിലെ മൂന്നുകുട്ടികൾ ജനലിലൂടെ എത്തിനോക്കി വിളിച്ചുപറഞ്ഞത്,“മാഷേ..മാഷേ, ഞങ്ങളുടെ ക്ലാസ്സിലേക്ക് വാ....അവിടെ കുറേ പലഹാരങ്ങൾ ഉണ്ട്.” കാര്യം അറിയാനായി കുറച്ചു കഴിഞ്ഞ് ഞാൻ ഒന്നാം ക്ലാസ്സിലെത്തി..അവിടെ കണ്ട കാഴ്ച എനിക്ക് വിശ്വസിക്കാനായില്ല...ഒരോ കുട്ടിയുടെയും മുമ്പിൽ വിവിധങ്ങളായ നാടൻ പലഹാരങ്ങൾ!


ഓരോപലഹാരത്തിന്റെയും പേരും എണ്ണവും ഞാൻ ചോദിച്ചപ്പോൾ കുട്ടികൾ മണിമണിയായി ഉത്തരം പറഞ്ഞു.ആസമയം ക്ലാസ്സിലെത്തിയ ഹരിനാരായണൻ മാഷ് കുട്ടികൾ പറഞ്ഞ പേരുകളൊക്കെ ബോർഡിൽ എഴുതി...ഇതെല്ലാം ചേർത്തു നമുക്കൊരു പാട്ടുണ്ടാക്കിയാലോ?..മാഷ് പറയേണ്ട താമസം..ഒരാൾ സ്വന്തം കവിത തുടങ്ങി..........“കുഞ്ഞിക്കുഞ്ഞി പഴം പൊരി....നല്ല നല്ല പഴം പൊരി..മധുരമുള്ള പഴം പൊരി..ഇഷ്ടമുള്ള പഴം പൊരി...”
പിന്നീട് മാഷും ഉണ്ടാക്കി പലഹാരപ്പാട്ട്....അപ്പോഴേക്കും അപ്പത്തിന്റെ മണം പിടിച്ച് മറ്റു മാഷമ്മാരും ഒന്നാം ക്ലാസ്സിലേക്കെത്തി..ടീച്ചറും കു ട്ടികളുംഎല്ലാവർക്കും അപ്പം നൽകി..കുഞ്ഞനു കൊടുക്കാനായി തറയിലെ ചുമരിലുള്ള ദ്വാരത്തിനടുത്ത് കുറേ പലഹാരങ്ങൾ ഇടാനും അവർ മറന്നില്ല..കുറച്ചു കഴിയുമ്പോഴേക്കുമതാ,കുഞ്ഞനുറുമ്പും കൂട്ടുകാരും വരിവരിയായി വരുന്നു!...പുസ്തകത്തിലെ ചിത്രത്തിലേതുപോലെ...കുട്ടികൾ കയ്യടിച്ചു..ആർത്തു വിളിച്ചു..ടീച്ചർക്കും സന്തോഷം..ഒപ്പം സംത്യ് പ്തിയും..നല്ലൊരു പഠനപ്രവർത്തനം നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞതിൽ...
![]() |
![]() |
നാരായണന്‍ മാഷെ
ReplyDeleteനന്നായി
ഒന്നാം ക്ലാസ്സിലെ ടീച്ചര്‍ ഒരുപാടു ഒരുപാടു അഭി നന്ദനം അര്‍ഹിക്കുന്നു.പറയണേ..
എല്ലാവരും കൂടി പങ്കു വെച്ച് തിന്നുന്ന ഒരു പടം കൂടി ഇടാമായിരുന്നു.
സ്കൂളില്‍ ഒന്ന് വരാന്‍ തോന്നി...
കൂടുതല്‍ പുതുമകളും വഴികളും തളിയിക്കാന്‍ സ്കൂളിനു കഴിയട്ടെ.ഒന്നാം ക്ലാസ് കാരുടെ പേര് പറയുമോ?
എനിക്ക് ഒരു കുഞ്ഞു കത്ത് അയക്കാനാ ....
വളരെ നല്ല പോസ്റ്റ്. പിസയും ബര്‍ഗറും. ഷവര്‍മയും, ഭക്ഷ്യ വിഷബാധയും നിറയുന്ന ഈ കാലത്തില്‍ ഗ്രാമീണതയുടെ നന്മയും മാധുര്യവും നിറയുന്ന നാടന്‍ പലഹാരങ്ങള്‍ കുട്ടികള്‍ക്കായി നല്‍കിയ മാഷിനു എല്ലാവിധ ഭാവുകങ്ങളും.
ReplyDelete